പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ആടുജീവിതം ത്രീഡി ദൃശ്യ വിസ്മയത്തോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ചിത്രത്തില്‍ അഭിനയിക്കാന്‍ അഭിനേതാക്കളെ ക്ഷണിക്കുന്ന വാര്‍ത്തകള്‍ ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചരണം നേടിയിരുന്നു. ആടുജീവിതം ഒരുക്കുന്നത് ത്രീഡിയിലാണ് എന്നതാണ് ഏറ്റവും പുതിയ വിശേഷം.
ത്രീ ഡിയിലായതിനാല്‍ തന്നെ ധാരാളം സ്‌പെഷ്യല്‍ ഇഫക്ടുകള്‍ വേണ്ടിവരും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ബ്ലെസി പറഞ്ഞു. പടിഞ്ഞാറന്‍ ഏഷ്യയിലെ മരുഭൂമികളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആറ് ഷെഡ്യൂകളിലായാണ് പൂര്‍ത്തിയാക്കുക.
2020ഓടെ മാത്രമെ ചിത്രം തീയേറ്ററുകളില്‍ എത്തുകയുള്ളൂവെന്ന് സംവിധായകന്‍ വ്യക്തമാക്കി.
ചിത്രത്തില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 18നും 22നും ഇടയിലുള്ള യുവതീ യുവാക്കളെ ആവശ്യമുണ്ടെന്നാണ് പരസ്യം. അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ 50നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളേയും ആവശ്യമുണ്ട്

No comments:
Post a Comment